
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ കേരളാ ഹൗസിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനു പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തിയത്.
Post Your Comments