KeralaLatest NewsNewsIndia

എന്നെ രാഷ്ട്രീയത്തിലേയ്ക്ക് നയിച്ചത് കേരളാ മുഖ്യമന്ത്രിയാണ്; കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയനാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പിണറായി വിജയനുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തനിക്കു വേണ്ടിയുള്ള സ്വീകരണം ഒരുക്കണമോ എന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും കണ്ണന്താനം പറഞ്ഞു.

മേഘാലയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചുമതലക്കാരനായാണ് കണ്ണന്താനം. ഇതിലൂടെ സംസ്ഥാനത്ത് കൃസ്ത്യന്‍ മേഖലകളില്‍ പാര്‍ട്ടിക്ക് മുന്നേറാനാവുമെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button