NewsIndia

അല്പവസ്ത്രത്തോട് യോജിക്കാനാകാത്തതിനാൽ സൽവാർ കമ്മീസണിഞ്ഞ് എതിരാളികളെ നിലം പരിശാക്കി ഇന്ത്യന്‍ താരം

ന്യൂയോർക്ക്: റിങ്ങിലെ പ്രകടനത്തിനൊപ്പം വസ്ത്രധാരണത്തിലെ വ്യത്യസ്തതയിലൂടെയും ആരാധകരുടെ മനസ്സിൽ കയറിപ്പറ്റിയ റെസ്‌ലിങ് താരമാണ് കവിതാ ദേവി. കാവി നിറത്തിലുള്ള സല്‍വാര്‍ കമ്മീസണിഞ്ഞ് കവിത എതിരാളിയെ നിലംപരിശാക്കിയപ്പോള്‍ കാണികള്‍ കൈയടിയോടെ വരവേറ്റു. കഴിഞ്ഞ മാസം നടന്ന മേ യംഗ് ക്ലാസിക് ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിന്റെ ഡക്കോട്ടയെ ഇടിച്ചിട്ടാണ് കവിത ശ്രദ്ധാകേന്ദ്രമാവുന്നത്.

റെസ്‌ലിങ്ങില്‍ വനിതാ താരങ്ങളുടെ അല്‍പ വസ്ത്രധാരണത്തോട് യോജിച്ചുപോവാനാവാത്തിനാലാണ് സല്‍വാര്‍ കമ്മീസ് തിരഞ്ഞെടുത്തതെന്നാണ് കവിത വ്യക്തമാക്കുന്നത്. പവര്‍ ലിഫ്റ്റിങ്ങില്‍ ഒരു കൈ നോക്കിയ ശേഷമാണ് കവിത റെസ്‌ലിങ്ങിലേക്കെത്തുന്നത്. മുമ്പ് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്. സൽവാർ കമ്മീസ് അണിഞ്ഞുള്ള കവിത എതിരാളിയെ നിലം പരിശാക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണിപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button