Latest NewsIndiaNews

ട്രെയിന്‍ യാത്രയ്ക്കിടെ സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു

ട്രെയിന്‍ യാത്രയ്ക്കിടെ വയറുവേദന മൂലം കുഴഞ്ഞുവീണ സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചതായി ആരോപണം.ജോഥ്പൂര്‍ -ഹൗറ ട്രെയിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് 55കാരിയായ കാഞ്ചനദേവി മരിച്ചത്. റെയില്‍വേ ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും വൈദ്യസഹായമെന്നും നല്‍കിയില്ലെന്നും സ്ത്രീയുടെ മകന്‍ ആരോപിച്ചു.

രാജസ്ഥാനിലെ ജോഥ്പൂരില്‍ നിന്നും മകനൊപ്പം ഝാര്‍ഖണ്ഡിലെ ദന്‍ബാദിലേക്ക് പോകാന്‍ ട്രെയിനില്‍ കയറിയ കാഞ്ചന ബാന്ദികുയി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വയറുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ജയ്പൂര്‍ കഴിഞ്ഞതോടെ ട്രെയിനില്‍ കുഴഞ്ഞു വീണെങ്കിലും ബാന്ദികുയില്‍ സ്റ്റോപ്പ് ഇല്ലാത്തിനാല്‍ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ട്രെയിന്‍ ആഗ്ര ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തും മുന്‍പ് അവര്‍ മരണമടയുകയായിരുന്നു.

സഹായം തേടി ടിക്കറ്റ് പരിശോധകനെ സമീപിച്ചപ്പോൾ മദ്യലഹരിയില്‍ ആയിരുന്ന ടിക്കറ്റ് പരിശോധകന്‍ തന്നോട് മോശമായ് പെരുമാറിയതായി മകൻ പറയുന്നു.പുലര്‍ച്ചെ 5.55ന് സ്റ്റേഷനില്‍ എത്തേണ്ട ട്രെയിന്‍ ഏഴൂമണിയോടെയാണ് എത്തിച്ചേര്‍ന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button