സിയൂള്‍: പലതവണ യുഎസിനെ വെല്ലുവിളിച്ച് ഉത്തരകൊറിയ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തെ വിമര്‍ശിച്ചെത്തിയ യുഎസ് ഭീഷണി മുഴക്കിയിരുന്നു. ഈ ഭീഷണിയെയാണ് ഉത്തരകൊറിയ പുച്ഛിച്ച് തള്ളിയത്. യുഎസിന് കൂടുതല്‍ സമ്മാന പദ്ധതികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് ഉത്തരകൊറിയ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രഹരമാണ് ഉത്തരകൊറിയന്‍ ഭാഗത്തുനിന്നുണ്ടായത്.
ഈ സ്വയം പ്രതിരോധ സംവിധാനങ്ങള്‍ യുഎസിനെ മാത്രം ഉദ്ദേശിച്ചുള്ള സമ്മാനപദ്ധതികളാണ്. ഉത്തരകൊറിയയ്ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ യുഎസിന് എന്റെ രാജ്യത്തുനിന്ന് കൂടുതല്‍ സമ്മാന പദ്ധതികള്‍ ലഭിച്ചുക്കൊണ്ടിരിക്കുമെന്ന് ഉത്തരകൊറിയ പറയുന്നു.
Post Your Comments