Latest NewsKeralaNews

നെടുമ്പാശ്ശേരിയിൽ വിമാനം തെന്നിമാറിയ സംഭവം : കാരണം വ്യക്തമാക്കി എയർഇന്ത്യ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം തെന്നിമാറിയ സംഭവത്തിൽ കാരണം വ്യക്തമാക്ക എയർഇന്ത്യ അധികൃതർ. കനത്ത മഴ പൈലറ്റിന്‍റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നും യാത്രക്കാരുടെ സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അന്വേഷണം തുടങ്ങി.

സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിമാനം മാറ്റാൻ ശ്രമം തുടങ്ങി. ചൊവ്വാഴ്ച പുലർച്ചെ 2.24 ന് അബുദാബി-കൊച്ചി എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അബുദാബിയിൽനിന്നും കൊച്ചിയിലേക്കുവന്ന വിമാനം റണ്‍വേയിൽ ഇറങ്ങിയ ശേഷം ഓടയിലേക്ക് തെന്നിമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button