ശ്രീനഗർ: പാക് തീവ്രവാദികളെ ഇന്ത്യൻ സൈന്യം തുരത്തി. അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം തുരത്തിയത്. അതിർത്തി സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ഒരു തീവ്രവാദിയെ വധിക്കുകയും മറ്റൊരാളെ തുരത്തി ഓടിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അർണിയ സെക്ടറിലായിരുന്നു സംഭവം.
ബിഎസ്എഫ് ആയുധ ധാരികളായ തീവ്രവാദികൾ അർണിയ സെക്ടറിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചതാണ് തടഞ്ഞത്. പാക് തീവ്രവാദികൾ വൈകുന്നേരം 3.40 ന് വെടിവയ്പ് ആരംഭിച്ചു. ബിഎസ്എഫ് തിരിച്ചടിക്കുകയും ചെയ്തു.
ഒരു തീവ്രവാദി വെടിവയ്പ് തുടരുന്നതിനിടെ അതിർത്തിയിലെ വേലി ചാടിക്കടന്നു. 50 മീറ്ററോളം അയാൾ മുന്നോട്ടുപോയെങ്കിലും ബിഎസ്എഫ് ജവാൻമാർ കാണുകയും വെടിവച്ചിടുകയുമായിരുന്നു. ഇതോടെ ഇയാൾക്കൊപ്പമുണ്ടായിരുന്ന തീവ്രവാദി പാക് ഭാഗത്തേക്ക് തിരികെപോയി. വൈകിട്ട് 7.30 വരെ പ്രദേശത്ത് ഏറ്റുമുട്ടൽ തുടർന്നു.
Post Your Comments