
കോഴിക്കോട്: ഭർത്താവ് നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ച ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിനി യാച്ചേരി വീട്ടിൽ ഫസീല(22)യെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഫസീലയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും അന്നനാളവും മറ്റും പൊള്ളലേറ്റ് ചുരുങ്ങിയ നിലയിലാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പുങ്കുനൂറുള്ള ബംഗളൂരുവിലെ ഹൗറള്ളിസ്ട്രീറ്റിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ കഴിഞ്ഞ 31ന് രാത്രിയാണ് സംഭവ നടന്നത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ ഫസീലയെ നിർബന്ധിച്ച് ആസിഡ് കുടിപ്പിക്കുകായിരുന്നുവെന്ന് മെഡിക്കൽ കോളജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രണ്ട് വർഷം മുന്പാണ് ഇവർ തമ്മിലുള്ള വിവാഹം നടന്നതെന്നും യുവതി മൈസൂർ കല്ല്യാണത്തിന്റെ ഇരയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments