Latest NewsNewsIndia

സർക്കാർ നൽകിയ ധനസഹായം നിരസിച്ച് അനിതയുടെ കുടുംബം; ‘നീറ്റി’ന്റെ പേരിലുള്ള നീതികേടുകളിൽ മനംനൊന്താണ് അനിത ജീവനൊടുക്കിയത്

ചെന്നൈ: സർക്കാർ നൽകിയ ധനസഹായം നിരസിച്ച് ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും ‘നീറ്റ്’ പരീക്ഷയിൽ മെഡിക്കൽ പ്രവേശന സ്വപ്നം തകർന്ന് ജീവനൊടുക്കിയ ദലിത് വിദ്യാർഥിനി അനിതയുടെ കുടുംബം.

തമിഴ്നാട് സർക്കാർ അനുവദിച്ച ഏഴു ലക്ഷം രൂപയുടെ ധനസഹായമാണ് കുടുംബാംഗങ്ങൾ നിരസിച്ചത്. അനിത ‘നീറ്റി’ന്റെ പേരിലുള്ള നീതികേടുകളിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബാംഗങ്ങൾ ധനസഹായം സ്വീകരിക്കാൻ വിസമ്മതിച്ചത്.

അനിതയുടെ സഹോദരൻ മണിരത്നം സർക്കാർ അനുവദിച്ച ധനസഹായം കൈമാറുന്നതിനായി എത്തിയ അരിയാലൂർ ജില്ലാ കലക്ടർ ജി.ലക്ഷ്മിപ്രിയയെ, ധനസഹായം സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു.

അതേസമയം, തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉടലെടുത്ത പ്രതിഷേധം തുടരുകയാണ്. വിവിധ പാർട്ടികളും വിദ്യാർഥി സംഘടനകളും നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു അനിതയുടെ വീടിനു സമീപം അനിശ്ചിതകാല സമരം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button