ന്യൂഡല്‍ഹി: നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യെ കുറിച്ച് കൂടുതൽ പഠിക്കാൻ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേരിക്കയിലേക്ക്. സെപ്തംബര്‍ 11 ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍ രംഗത്തെ വിദഗ്ധരുടെ യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും. രാജ്യാന്തര തലത്തില്‍ സോഫ്റ്റ്വെയര്‍ രംഗത്ത് ഇന്ത്യ നേടിയ മുന്നേറ്റത്തിന് പിന്നാലെ രാജ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വഴിയെ നയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനം.
ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡയാണ് രാഹുലിന്റെ സന്ദര്‍ശനത്തിന് വഴി ഒരുക്കുന്നത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവന്ന പിത്രോഡയാണ് ഇന്ത്യന്‍ മൊബൈല്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത്. അടുത്തിടെ നടത്തിയ നോര്‍വെ സന്ദര്‍ശനത്തിനിടെ ബയോ ടെക്നോളജി രംഗത്തെ വിദഗ്ദ്ധരുമായി രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങള്‍ ഈ രംഗത്ത് വന്‍ നിക്ഷേപം തുടങ്ങിയ സാഹചര്യത്തിലാണ് രാഹുലിന്റെ പുതിയ നീക്കം.
Post Your Comments