ദോഹ: പുതിയ അന്തരാഷ്ട്ര തുറമുഖം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ് തുറുമുഖം. പ്രദേശത്തെ ഏറ്റവും വലിയ തുറമുഖമായി ഇത് മാറി. ഒമാന്‍, കുവൈത്ത്, ഇറ്റലി, ഫ്രാന്‍സ്, ബള്‍ഗേറിയ, മൊറോക്കോ, അസര്‍ബീജാന്‍, ഇറാന് എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മൂന്ന് ദശലക്ഷം ആളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ ഭഷ്യോല്പന്നങ്ങള് സംഭരിച്ച് വെക്കാനുള്ള സംവിധാനവും തുറമുഖത്തോടനുബന്ധിച്ച് ഉണ്ടെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.നേരത്തെ നിശ്ചയിച്ചതില്‍ നിന്നും ആറ് മാസം നേരത്തെയാണ് ഖത്തറിലെ ഈ തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 7.5 ബില്യണ്‍ ഡോളറാണ് ഈ പദ്ധതിക്കുള്ള ചെലവായി കണക്കുകൂട്ടിയിരുന്നതെങ്കിലും അതിനേക്കാള്‍ കുറഞ്ഞ സംഖ്യക്ക് ഇത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നും റിപോര്‍ട്ട് പറഞ്ഞു.
Post Your Comments