Latest NewsNewsIndia

മന്ത്രിസഭ വീണ്ടും പുനസംഘടിപ്പിച്ചേക്കുമെന്ന് സൂചന

ഡല്‍ഹി: മോദിസര്‍ക്കാരിന്റെ മുഖം പുതുക്കല്‍ നടപടികള്‍ തുടരുമെന്ന് സൂചനകള്‍. ഞായറാഴ്ച്ച നടന്ന പുനസംഘടനയില്‍ ബിജെപി മന്ത്രിമാര്‍ മാത്രമാണ് ഉള്‍പ്പെട്ടതെങ്കില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടി മറ്റൊരു പുനസംഘടന കൂടി വൈകാതെയുണ്ടാവും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എ.ഐ.എ.ഡി.എം.കെ, ജനതാദള്‍ യൂണൈറ്റഡ് എന്നീ പാര്‍ട്ടികള്‍ക്ക് കൂടി സര്‍ക്കാരില്‍ ചേരുന്നതിനുള്ള അവസരമായിരിക്കും മന്ത്രിസഭാ പുനസംഘടനയിലൂടെ ഉണ്ടാവുക.
മോദി സര്‍ക്കാരില്‍ ഒരു ക്യാബിനറ്റ് റാങ്കും സഹമന്ത്രി സ്ഥാനവും ജെഡിയുവിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button