ന്യൂഡൽഹി: അതിർത്തിയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അരുണാചൽപ്രദേശിൽ മ്യാൻമർ അതിർത്തിയിലെ ലോംഗ്ഡിംഗ് ജില്ലയിൽ തിങ്കളാഴ്ച നാഷണൽ സോഷ്യലിസ്റ്റ് കൗണ്‍സിൽ ഓഫ് നാഗാലാൻഡ് (ഖപ്ലാംഗ്) പ്രവർത്തകരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. ഭീകരരുടെ സാന്നിധ്യം അറിഞ്ഞ് സ്ഥലത്തെത്തിയ സൈനികർക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.
Post Your Comments