കണ്ണൂർ; പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വൃദ്ധൻ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വൃദ്ധനാണ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് റോഡിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ തളിപ്പറമ്പ് അഡീ. എസ്ഐ കെ.ബി.എ.നാസറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു മരണം. 60 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേര് വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇയാളുടെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments