Latest NewsKeralaNews

ഓണം വാരാഘോഷത്തിന് തുടക്കമായി

 

തിരുവനന്തപുരം: വര്‍ണഭമായ നൃത്തസംഗീത നിശയോടെ ഒരാഴ്ചക്കാലത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. കലാവിസ്മയക്കാഴ്ചകളുടെ നിറവിലാകും ഇനിയുള്ള ഒരാഴ്ചക്കാലം തലസ്ഥാനം. അരങ്ങുണര്‍ത്തി 40 യുവകലാകാരന്‍മാരുടെ വക പഞ്ചാരിമേളം. ഇനിയുള്ള ഏഴുനാളുകള്‍ തലസ്ഥാനത്ത് ഉല്‍സവലഹരി.

നിശാഗന്ധിയില്‍ നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. മുഖ്യ അതിഥിയായി എത്തിയ താരത്തിന്റെ വക ഓണാശംസകള്‍. പുതുമായര്‍ന്ന അവതരണവുമായി എത്തിയ മയൂരനൃത്തസംഘം കയ്യടി നേടി. ശേഷം ആരാധകര്‍ക്ക് ഓണസമ്മാനമായി മഞ്ജുവാര്യരുടെ കുച്ചിപുഡിയും. ഒമ്പതാം തീയതി വരെയാണ് ഓണാഘോഷം.നഗരഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിലാകെ 30 വേദികളില്‍ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button