ഈ വർഷത്തെ ഹജ്ജിനെ കുറിച്ച് മക്ക അമിര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍. ഈ വര്‍ഷത്തെ ഹജജ് വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഈ വര്‍ഷത്തേത് സേവന മഹത്വവു സംസ്‌കാരവും വിളിച്ചറിയിക്കുന്ന ഹജജായിരുന്നു. സമാധാനം, സുരക്ഷ തുടങ്ങിയ സന്ദേശങ്ങള്‍ മാധ്യമലോകം ലോകത്തിന് മുമ്പില്‍ എത്തിക്കണമെന്നും അമിര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാറും ഹജ്ജ് സുരക്ഷിതമായി നടത്തിയതില്‍ സൗദിക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇത്തവണത്തെ ഹജജ് സീസന്‍ വിജയപ്രദമാക്കിയതില്‍ കൂടുതല്‍ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അമിര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. മഹത്വവും സംസ്‌കാരവും വിളിച്ചറിയിക്കുന്നതായിരുന്നു ഈവര്‍ഷത്തെ ഹജജ് സേവനം. ഹജജിന്റെ വാര്‍ത്തകളും വിശേഷങ്ങളും പുറം ലോകം എത്തിക്കുന്ന വാര്‍ത്ത മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍. മാധ്യമങ്ങള്‍ ലോകത്തിനുമുമ്പില്‍ സമാധാനത്തിന്റെയും സുരക്ഷിതതവത്തിന്റെയും സന്ദേശമാണ് എത്തിക്കേണ്ടത്. ഇറാനികളും മുസ്‌ലിംകളാണ്. ഹജജ് നിര്‍വ്വഹിക്കുന്നതിന് എല്ലാ മുസ്‌ലിംകള്‍ക്കും ഈ രാജ്യം വാതില്‍ തുറന്നിട്ടു കൊടുത്തിട്ടുണ്ട്. ആരേയും തടയുന്നില്ലെന്നും അമീര്‍ പറഞ്ഞു.
കര്‍മ്മമാണ് ഹജജ് ആരാധാന. എന്നാല്‍ ഇതിനെ രാഷ്രീയവത്കരിക്കാന്‍ ആരേയും തങ്ങള്‍ അനുവദിക്കില്ല. ഈ വര്‍ഷത്തെ ഹജജ് വിജയ പ്രദമാവുന്നതിനു സഹായകമായ കാര്യങ്ങളും എന്തെങ്കിലും വീഴ്ചകളുണ്ടെങ്കില്‍ അവയും വിശദമായി പരിശോധിക്കുമെന്നും മക്ക അമീര്‍ പറഞ്ഞു.
Post Your Comments