സിയൂൾ: വീണ്ടും ലോക രാഷ്ട്രങ്ങളെ വെല്ലു വിളിച്ച് മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നതായി സൂചന. ദക്ഷിണകൊറിയൻ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്. അതോടൊപ്പം തന്നെ ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച അതേ മേഖല ലക്ഷ്യംവച്ച് ദക്ഷിണകൊറിയയും ദീർഘദൂര ഭൂതല മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും പരീക്ഷണം നടത്തിയിരുന്നു. മേഖലയിൽ ദക്ഷിണകൊറിയയും യുഎസും സംയുക്തമായി ചേർന്ന് കൂടുതൽ കരുത്തുറ്റ പ്രകടനങ്ങൾ നടത്താനും സാധ്യതയുണ്ട്.
ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ നിർദേശപ്രകാരം ഹിരോഷിമയിൽ വർഷിച്ച അണുബോംബിന്റെ എട്ടിരട്ടി ശക്തിയുള്ള ബോംബാണ് ഞായറാഴ്ച പരീക്ഷിച്ചത്. ദക്ഷിണകൊറിയയിലും ചൈനയിലും ഭൂകമ്പം അനുഭവപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഹൈഡ്രജൻ ബോംബ് സ്ഫോടനം നടന്ന കാര്യം പുറം ലോകം അറിഞ്ഞത്. മണിക്കൂറുകൾക്കുശേഷം ഉത്തരകൊറിയ ഇതു സ്ഥിരീകരിക്കുകയും ചെയ്തു.
Post Your Comments