ബീജിംഗ്: കൈയില്‍ പണമില്ലാതെ ചെന്ന് ചിരിച്ചുകാണിച്ചാല്‍ റസ്‌റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കിട്ടില്ലെന്ന് ഇനി പറയരുത്. വെളുക്കെ ചിരിച്ചുനല്‍കിയാലും ഭക്ഷണം ലഭിക്കുന്ന കാലം വന്നുതുടങ്ങി. കെന്റകി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി) തന്നെ ഈ സൗകര്യം ഒരുക്കിയാലോ. ചൈനയിലെ ഹാങ്‌സുവിലാണ് ഒരു ചിരികൊണ്ട് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഷോപ്പ് നിലവില്‍ വന്നത്.
ചിരി മാത്രം പോര, അക്കൗണ്ടില്‍ പണവും കൂടെ വേണമെന്ന് മാത്രം. ഉപയോക്താവിന്റെ മുഖം സ്‌കാന്‍ ചെയ്യുന്നതോടെയാണ് പണം അടക്കാന്‍ വഴിയൊരുങ്ങുന്നത്. ‘സ്‌മൈല്‍ ടു പേ’ പദ്ധതി ഷോപ്പിന്റെ ആരോഗ്യലക്ഷ്യത്തോടെയുള്ളതും യുവതലമുറയെ ആകര്‍ഷിക്കാനുമുള്ള പദ്ധതി കൂടിയാണ്. ചൈനയിലെ വലിയ റസ്‌റ്റോറന്റ് ശൃംഖലയായ യും ചൈനക്ക് 7685ല്‍ അധികം ഔട്ട് ലെറ്റുകളാണുള്ളത്. ഇതുവഴി അവര്‍ കെ.എഫ്.സി ബ്രാന്റ് ഭക്ഷണങ്ങളും വില്‍ക്കുന്നുണ്ട്.
ഹാങ്‌സുവില്‍ കെ.പി.ആര്‍.ഒ എന്ന പേരിലുള്ള പുതിയ ഷോപ്പ് യുവതലമുറയെ ലക്ഷ്യമിട്ടാണ് തുറന്നിരിക്കുന്നത്. ഈ ഷോപ്പില്‍ തന്നെ മുഖം തിരിച്ചറിഞ്ഞ് പണം അടക്കാനുള്ള സൗകര്യമുണ്ട് . പുതിയ രുചികളോടും നൂതന കണ്ടുപിടുത്തങ്ങളോടും താല്‍പര്യമുള്ളവരെ ആകര്‍ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്. പുതിയ രീതിയിലുള്ള പണമിടപാട് ഒരുക്കിയിരിക്കുന്നതെന്നാണ് യും ചൈന പ്രസിഡന്റ് ജോയ് വാട്ട് പറയുന്നത്.
മുഖം സ്‌കാന്‍ ചെയ്യുന്നതോടെ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് ഓര്‍ഡര്‍ നല്‍കാനാകുന്നു. സീസണ്‍ അനുസരിച്ചുള്ള മെനുവാണ് ഷോപ്പില്‍ പിന്തുടരുന്നത്. റോസ്റ്റഡ് ചിക്കനും മെനുവില്‍ ഉണ്ട്. ജ്യൂസ്, കോഫി, ചായ തുടങ്ങിയ പാനീയങ്ങളും ലഭ്യമാകും.
Post Your Comments