Latest NewsNewsIndia

കായിക മന്ത്രിയാകുന്ന പ്രഥമ ഒളിപിക്‌സ് മെഡല്‍ ജേതാവായി രാജ്യവര്‍ധന സിങ് റാത്തോഡ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കേന്ദ്ര കായിക വകുപ്പ് ഭരിക്കാനായി ഒരു ഒളിപിക്‌സ് മെഡല്‍ ജേതാവ്. രാജ്യവര്‍ധന സിങ് റാത്തോഡ് കായിക സഹമന്ത്രിയായതോടെയാണ് ഇത് പുതിയ ചരിത്രമാകുന്നത്. ഇതിനു പുറമെ കായിക താരമായ ഒരു കായിക മന്ത്രിയും ഇന്ത്യയുടെ ചരിത്രത്തിലാദ്യം. വാര്‍ത്താ വിതരണ വകുപ്പിലെ സഹമന്ത്രിയായിരുന്ന റാത്തോഡ് യുവജന,കായിക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി കൂടിയായി ഇന്ന് നിയമതിനായി.

രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് 47 കാരനായ റാത്തോഡ്.
വിജയ് ഗോയലിനെ പാര്‍ലമെന്ററി വകുപ്പിലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് റാത്തോഡിന് കായിക വകുപ്പ് നല്‍കിയത്.

2004 ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയിട്ടുള്ള റാത്തോഡ് മൂന്ന് കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡലുകളും രണ്ട് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡലുകളും നേടിയിട്ടുണ്ട്‌

shortlink

Post Your Comments


Back to top button