Latest NewsNewsInternational

രാജകുമാരിയുടെ രാജകീയ പദവി നഷ്ടപ്പെടും കാരണം ഇതാണ്

ജപ്പാന്‍: ജപ്പാന്‍ രാജകുമാരി സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരുക്കുകയാണ്. സ്വ്‌നം കണ്ട ജീവതത്തിലേക്ക് പ്രവേശിക്കുന്ന രാജകുമാരി സ്വപ്‌നസാഫല്യത്തിനു വേണ്ടി ത്യജിക്കുന്നത് രാജകീയ പദവിയാണ്. ജപ്പാന്‍ ചക്രവര്‍ത്തി അഖിറ്റോസിന്റെ കൊച്ചുമകള്‍ മാക്കോ സ്വപ്‌നസാഫല്യത്തിനു വേണ്ടി രാജകീയ പദവിയോടെ വിടപറയാനായി തയാറാടെക്കുന്നത്.

ഒരു പ്രണയ വിവാഹമാണ് രാജാകുമാരിയുടെ രാജകീയ പദവി നഷ്ടപ്പെടാനുള്ള കാരണം. കലാലയ സുഹൃത്തിനെയാണ് മാക്കോ വിവാഹം ചെയ്യുന്നത്. ടോക്കിയോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ആദ്യം കാഴ്ച്ചയില്‍ തന്നെ അദ്ദേഹത്തിന്റെ ചിരി തന്നെ ആകര്‍ഷിച്ചിരുന്നെന്നും പിന്നീട് കെയ് കുമേറൊ ഒരു നല്ല മനസ്സിന്റെ ഉടമയാണെന്നും, നന്നായി അദ്ധ്വാനിക്കുന്ന ആളാണെന്നും മനസ്സിലായതോടെ പ്രണയം ശക്തമായെന്നും മാക്കോ അഭിപ്രായപ്പെട്ടു.

മാക്കോയുടെ മൂത്ത പുത്രനായ പ്രിന്‍സ് നാരുഹിറ്റോയായിരിക്കും അടുത്ത ചക്രവര്‍ത്തി. സാധാരണക്കാരനായ കുമെറോയെ വിവാഹം കഴിക്കുന്നതോടെ മാക്കോയുടെ രാജകീയ പദവി നഷ്ടമാകും.ലീഗല്‍ അസിസ്റ്റന്റാണ് കുമേറൊ. മാക്കോയുടെ മാതാപിതാക്കള്‍ വിവാഹം അംഗീകരിച്ചതിനെ തുടര്‍ന്ന് സന്തോഷത്തിലാണ് ഇരുവരും. വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അടുത്തവര്‍ഷമായിരിക്കും വിവാഹം നടക്കുകയെന്നത് കൊട്ടാരത്തോട് ബന്ധപ്പെട്ട വ്യക്തികള്‍ വിവരം നല്‍കിയിരുന്നു.

 

shortlink

Post Your Comments


Back to top button