ദോഹ: ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തി 90 ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജ്യം പ്രതിസന്ധിയെ അതിജീവിച്ചു. തീവ്രവാദബന്ധം ആരോപിച്ചായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു ഉപരോധം ഏർപ്പെടുത്തിയത്. പ്രതിസന്ധി പരിഹരിക്കാനുള്ള കുവൈത്ത് അമീറിന്റെ ശ്രമങ്ങളോട് ഇതു വരെ അനുകൂലമായി പ്രതികരിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ ഇതു വരെ തയ്യാറായിട്ടില്ല. പക്ഷേ ഉപരോധത്തെ അതിജീവിച്ച് രാജ്യം സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു. 2022 ലോകകപ്പിലേക്കുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണവും മറ്റ് വികസനപ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ തന്നെ മുന്നോട്ടുകൊണ്ടുപോകാനും അധികൃതര്‍ക്ക് കഴിഞ്ഞു.
Post Your Comments