Latest NewsNewsInternational

ഹൈഡ്രജൻ ബോംബ് ഉൾപ്പടെയുള്ള വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലുമായി ഉത്തരകൊറിയ

പോങ്​യാങ്​: പുതിയ മിസൈല്‍ വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയ. ഹൈഡ്രജന്‍ ബോംബ്​ ഉള്‍പ്പടെയുള്ള കൂടുതല്‍ വിനാശകരമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈൽ. ആധുനികമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചെടുത്തുവെന്നാണ്​ കൊറിയയുടെ അവകാശവാദം.

ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയന്‍ ​എകാധിപതി കിം ​ജോങ്​ ഉന്‍ പരിശോധിക്കുന്നതി​ന്റെ ദൃശ്യങ്ങളും കൊറിയന്‍ വാര്‍ത്ത എജന്‍സി പുറത്ത്​ വിട്ടു. ​ ഹൈഡ്രജന്‍ ബോംബ് പൂര്‍ണമായും പ്രാദേശികമായാണ്​ വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയ വ്യക്​തമാക്കുന്നു. എന്നാല്‍ ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി.

അതേ സമയം, ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം പുതിയ സാഹചര്യങ്ങളില്‍ കൂടുതല്‍ രൂക്ഷമാകാനിടയുണ്ട്​. മിസൈല്‍ പരീക്ഷണം കൊറിയ തുടര്‍ന്നാല്‍ സൈനിക നടപടിക്ക്​ മടിക്കില്ലെന്ന്​ അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണാള്‍ഡ്​ ട്രംപ്​ നേരത്തെ വ്യക്​തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button