പോങ്യാങ്: പുതിയ മിസൈല്‍ വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയ. ഹൈഡ്രജന്‍ ബോംബ് ഉള്‍പ്പടെയുള്ള കൂടുതല്‍ വിനാശകരമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈൽ. ആധുനികമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചെടുത്തുവെന്നാണ് കൊറിയയുടെ അവകാശവാദം.
ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയന്‍ എകാധിപതി കിം ജോങ് ഉന്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും കൊറിയന്‍ വാര്‍ത്ത എജന്‍സി പുറത്ത് വിട്ടു. ഹൈഡ്രജന്‍ ബോംബ് പൂര്‍ണമായും പ്രാദേശികമായാണ് വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയ വ്യക്തമാക്കുന്നു. എന്നാല്‍ ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി.
അതേ സമയം, ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം പുതിയ സാഹചര്യങ്ങളില്‍ കൂടുതല്‍ രൂക്ഷമാകാനിടയുണ്ട്. മിസൈല്‍ പരീക്ഷണം കൊറിയ തുടര്‍ന്നാല്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments