ദുബായ്: അടുത്ത വര്‍ഷം മുതല്‍ ദുബായിലെ എല്ലാ ടാക്സി വാഹനങ്ങളിലും നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കും. ദുബായ് റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു. 10221 ടാക്സികളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. ഇവയിൽ ക്യാമറകൾ ഘടിപ്പിച്ച് സേവനം കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കാനാണ് അതോറിറ്റിയുടെ നീക്കം.
ദുബായിലുള്ള മൊത്തം ടാക്സികളില്‍ 20 ശതമാനത്തില്‍ പരീക്ഷണാര്‍ത്ഥം കാമറ ഘടിപ്പിച്ചു. ഇത് ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 40 ശതമാനം ആക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നത്. മെച്ചപ്പെട്ട ഗതാഗത സംവിധാനം സൃഷ്ടിക്കാന്‍ നിരീക്ഷണ ക്യാമറകൾ കൊണ്ടാകുമെന്നാണ് ആര്‍ടിഎ അധികൃതര്‍ കരുതുന്നത്.
Post Your Comments