ഷാർജ ; ഷാർജയിൽ നിന്ന് പുറപ്പെട്ട കപ്പൽ മുങ്ങി കപ്പലിലുണ്ടായിരുന്ന 20 പേരെയും രക്ഷപ്പെടുത്തി. കെട്ടിട നിര്‍മാണ വസ്തുക്കള്‍, ഇരുമ്പ് , സ്റ്റീല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി എരിട്രിയയിലേക്ക് പുറപ്പെട്ട ടാന്‍സാനിയന്‍ ചരക്ക് കപ്പലാണ് ജാസിര്‍ വിലായത്തിലെ അല്‍ ലബ്കി കടല്‍ത്തീരത്തോട് ചേര്‍ന്ന ഒമാന്‍ കടല്‍ മേഖലയില്‍ മുങ്ങിയത്. നാവികര്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്.
സ്വദേശികളുടെ സഹായത്തോടെ റോയല്‍ ഒമാന്‍ നേവി ഉദ്യോഗസ്ഥരും റോയല്‍ എയര്‍ഫോഴ്സ് ഒമാന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പ്രാഥമിക ചികിത്സക്ക് ശേഷം അല്‍ ജാസിര്‍ പോലീസ് സ്റ്റേഷന് കീഴില്‍ ഇവരെ താമസിപ്പിച്ചിരിക്കുകയാണെന്നും തൊഴിലാളികളുടെ രേഖകള്‍ ശരിപ്പെടുത്തിയതായും ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
Post Your Comments