ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയെ വിമർശിച്ച് കോൺഗ്രസ്സ് നേതാവ് മനീഷ് തിവാരി. ഭൂരിപക്ഷവും യുവാക്കളുള്ള രാജ്യത്ത് പുതിയ മന്ത്രിമാരുടെ ശരാശരി പ്രായം 60.44 ആണ്. ഇതിൽ നിന്ന് ബിജെപി എന്ത് സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണ പ്രക്രിയയില്‍നിന്ന് അകന്നുപോകുകയാണെന്നും ബിജെപി പ്രസിഡന്റ് അമിത് ഷാ ആണ് പ്രധാനമന്ത്രിയുടെ ജോലി ചെയ്യുന്നതെന്നും മനീഷ് തിവാരി വ്യക്തമാക്കി.
പുതിയ ഒന്‍പത് മന്ത്രിമാരില്‍ നാലുപേര്‍ കേന്ദ്രസര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ്. അല്‍ഫോണ്‍സ് കണ്ണന്താനം, ഹര്‍ദീപ് സിങ് പുരി എന്നീ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥർ പാർലമെന്റ് അംഗങ്ങൾ അല്ല. കര്‍ണാടകത്തില്‍നിന്നുള്ള അനന്ത്കുമാര്‍ ഹെഗ്ഡെയെ മന്ത്രിയാക്കിയത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ണാടകത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മനീഷ് തിവാരി ആരോപിച്ചു.
Post Your Comments