കുറഞ്ഞ വിലയ്ക്ക് നല്ല ഫോൺ വാങ്ങാനാണ് മിക്കവാറും ആഗ്രഹിക്കുന്നത്. അത്തരത്തിൽ 8000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം. ഷവോമി റെഡ്മി 4എ ആണ് ആദ്യത്തെ ഫോൺ. ചെറുതും അധികം ഭാരമില്ലാത്തതുമായ ഫോണിന് മികച്ച ബാറ്ററി ലൈഫ് ഉണ്ട്. അഞ്ച് ഇഞ്ചിന്റെ ഫോണില്‍ 8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയാണുള്ളത്. 3120 mAhന്റേതാണ് ബാറ്ററി. 2ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള ഫോണ്‍ 1.4 Ghz ക്വാഡ് കോര്‍ പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്.
മൈക്രോ മാക്‌സ് ഇവോക് പവറാണ് മറ്റൊരു ഫോൺ. വില കുറഞ്ഞ ഫോണ്‍ ആയതുകൊണ്ടു തന്നെ ക്യാമറ അത്ര മികച്ചതല്ല. എന്നാല്‍ മികച്ച ബാറ്ററി ലൈഫും നല്ല ഡിസൈനും ഫോണിനെ ആകർഷണീയമാക്കുന്നു. 5 ഇഞ്ചിന്റെ എച്ച്ഡി റെഡി ഡിസ്‌പ്ലേ, 4000 എംഎഎച്ചിന്റെ ശക്തിയേറിയ ബാറ്ററി, എന്നിവയാണ് പ്രത്യേകതകൾ. .3 GHz ക്വാഡ്‌കോര്‍ പ്രൊസസറില്‍ 2 ജിബി റാം ആണ് ഫോണിനുള്ളത്. 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട്.
ഇന്റക്‌സ് എലിറ്റ് ഇ7 ക്ക് 7,999 രൂപയാണ് വില. 13 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. 5 മെഗാപിക്‌സലിന്റേതാണ് സെല്‍ഫിക്യാമറ. മികച്ച ബാറ്ററില ലൈഫ് ഉണ്ട് ഈ ഫോണിന്. 1.25 GHz ക്വാഡ്‌കോര്‍ പ്രൊസസറില്‍ 3 ജിബി റാമുള്ള ഫോണില്‍ 32 ജിബി ഇന്റേണല്‍ മെമ്മറിയുണ്ട്. ആന്‍ഡ്രോയിഡ് 7 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 5.2 ഇഞ്ച് എച്ച്ഡി റെഡി റസലൂഷന്‍ ഡിസ്‌പ്ലേയാണുള്ളത്.
കൂള്‍പാഡ് മെഗാ 2.5ഡിയാണ് മറ്റൊരു ഫോൺ.മികച്ച ഡിസൈന്‍, ബാറ്ററി ലൈഫ്, അതിവേഗ ബാറ്ററി ചാര്‍ജിങ് എന്നിവയാണ് കൂള്‍പാഡ് മെഗാ 2.5ഡിയുടെ പ്രധാന പ്രത്യേകതകള്‍. 7999 രൂപയാണ് ആമസോണില്‍ ഇതിന് വില. 8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. കൂൾപാഡിന്റെ തന്നെ മെഗാ 3യും മികച്ച ഫോണുകളിൽ ഒന്നാണ്. തിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണും ക്യാമറയുടെ കാര്യത്തില്‍ പിന്നിലാണ്. 8 മെഗാപിക്‌സലിന്റേതാണ് പിന്‍ ക്യാമറയും സെല്‍ഫി ക്യാമറയും. 5.5 ഇഞ്ചിന്റെ എച്ച് ഡി റെഡി റസലൂഷനുള്ള ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 1.25 GHz ക്വാഡ് കോര്‍ പ്രൊസസറുള്ള ഫോണില്‍ 2ജിബി റാമും 16 ജിബി സ്‌റ്റോറേജും ഉണ്ട്. 7,999 രൂപയാണ് ഇതിന് വില.
Post Your Comments