Latest NewsNewsLife Style

ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാന്‍ ചില പൊടിക്കൈകള്‍

ബ്ലാക്ക്‌ഹെഡ്‌സ് മുഖത്തുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിന് അതും ഇതും വാരിത്തേക്കുമ്പോള്‍ അത് പല വിധത്തിലാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ചര്‍മ്മത്തിന്റെ ഉള്ള സ്വാഭാവികത കൂടി നഷ്ടപ്പെടുത്തിയാണ് പലപ്പോഴും ഇത് അവസാനിക്കുന്നത്.

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണവ എന്ന് പലര്‍ക്കും അറിയില്ല. ഇത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ഭംഗിയും നല്‍കുന്നു. അതിലുപരി ചര്‍മ്മത്തിന്റെ സ്വാഭാവികതയും നിലനിര്‍ത്തുന്നു. എന്തൊക്കെയാണ് എന്നന്നേക്കുമായി ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ബ്ലാക്ക്‌ഹെഡ്‌സിന്റെ പ്രധാന കാരണം എന്നു പറയുന്നത് ചര്‍മ്മത്തിലെ എണ്ണമയവും, അഴുക്കും മൃതചര്‍മ്മങ്ങളും ഒക്കെയാണ്. ഇതിനെയാണ് ആദ്യം പുറന്തള്ളേണ്ടത്. എന്നാല്‍ ഇതിനായി ആദ്യം മുഖത്ത് ആവി പിടിയ്ക്കുക. അതിനു ശേഷം അല്പം പഞ്ഞിയെടുത്ത് ചര്‍മ്മത്തിലെ അഴുക്കിനെ തുടച്ചെയടുക്കാം. ഇത് ബ്ലാക്ക് ഹെഡ്‌സ് പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണ്.

മുട്ടയുടെ വെള്ള ഉപയോഗിച്ചും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താം. ഒരു മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് മുഖത്ത് തേയ്ക്കുക. അതിനു ശേഷം ടിഷ്യൂ പേപ്പര്‍ മുഖത്ത് ഒട്ടിച്ചു വെയ്ക്കുക. ഇത് ആദ്യത്തെ ലെയര്‍ ആക്കുക. അതിനു മുകളില്‍ വീണ്ടും മുട്ടയുടെ വെള്ള തേച്ച് വീണ്ടും ടിഷ്യൂ ഒട്ടിക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം പതുക്കെ മാറ്റുക. ഇത് ബ്ലാക്ക്‌ഹെഡ്‌സ് പോവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

പച്ചവെള്ളം ഉപയോഗിച്ച് ദിവസവും രണ്ട് നേരം വൃത്തിയായി മുഖം കഴുകുക. അതിനു ശേഷം വൃത്തിയുള്ള തുണി കൊണ്ട് മുഖം തുടയ്ക്കുക. പിന്നീട് അല്‍പം മോയ്‌സ്ചുറൈസര്‍ പുരട്ടുക. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ ഏറ്റവും എളുപ്പവും സുരക്ഷിതവുമായ വഴിയാണ്. ചര്‍മ്മം ക്ലീന്‍ ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫേഷ്യല്‍ മാസ്‌ക്. എന്നാല്‍ ഇതിനായി നിങ്ങള്‍ക്ക് പഴമോ പച്ചക്കറിയോ എന്തു വേണമെങ്കിലും ഉപയോഗിക്കാം. ഇതിലെല്ലാമുള്ള സാലിസിലിക് ആസിഡ് ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു.

തേനും പാലും ഉപയോഗിച്ചും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്താം. ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്‌സ് ചെയ്ത് ചൂടാക്കുക. ചൂടു പോയതിനു ശേഷം ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം.ബ്ലാക്ക് ഹെഡ്‌സ് പോകാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ഇത് ചര്‍മ്മത്തെ കേചുവരുത്താതെ തന്നെ ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു. തണുത്ത വെള്ളത്തില്‍ ബേക്കിംഗ് സോഡ അലിയിച്ചതിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.

തേന്‍ നല്ലൊരു സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗമാണ്. ഒരു കപ്പ് പഞ്ചസാര, കാല്‍കപ്പ് തേന്‍, പകുതി നാരങ്ങയുടെ നീര് എന്നിവ മിക്‌സ് ചെയ്ത് അല്‍പസമയം ചൂടാക്കുക. ചൂടാറഇയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വാക്‌സിംഗ് പേപ്പര്‍ ഉപയോഗിച്ച് തുടച്ചു നീക്കാം. മോയ്‌സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കുന്നതും ബ്ലാക്ക്‌ഹെഡ്‌സിനെ തുരത്തുന്നു. ചര്‍മ്മത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ മോയ്‌സ്ചുറൈസിംഗ് ക്രീമിന് സാധിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button