ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്കുചേരുമെന്ന് സ്വിറ്റ്സർലാൻഡും. സ്വിറ്റ്സർലാൻഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാർഡാണ് ഇതു സംബന്ധിച്ച പിന്തുണ അറിയിച്ചത്. നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ല്യൂതാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യ സ്വിറ്റ്സർലാൻഡിന്റെ നല്ല സുഹൃത്താണ്. അതിനാൽ തന്നെ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കു സർവ പിന്തുണയും നൽകുമെന്ന് സ്വിറ്റ്സർലാൻഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാർഡ് പറഞ്ഞു. ഇന്ത്യയുമായി കള്ളപ്പണം സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കും. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ല്യൂതാർഡ് അറിയിച്ചു.
Post Your Comments