Latest NewsNewsIndia

കേന്ദ്രമന്ത്രിസഭാ പുന:സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കഴിവില്ലാത്തവരുടെ ഒരു സംഘമാണ് ഇപ്പോഴത്തെ മന്ത്രിസഭയെന്നും അത് ബോധ്യമുള്ളതിനാലാണ് ഇപ്പോള്‍ മന്ത്രിസഭ പുന:സംഘടിപ്പിയ്ക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

പ്രധാനമന്ത്രി ഇപ്പോള്‍ ആശങ്കാകുലനാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു ആലോചന നടത്തിയതെന്നും സുര്‍ജേവാല പറഞ്ഞു. മന്ത്രിസഭാ പുന:സംഘടന വഴിയെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ഭരണം കൊണ്ടുവരാന്‍ പ്രധാനമന്ത്രിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നടക്കുന്നത്. ഇതിനു മുന്നോടിയായി വിവിധ മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ട്. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ ഇന്നലെ രാജി വെച്ചിരുന്നു. നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡിയും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button