MollywoodLatest NewsCinemaMovie SongsEntertainment

ഈ കാണിക്കുന്നത് പരസ്യം കൊടുക്കാത്തതിലുള്ള പ്രതികാരം; സംവിധായകന്‍ ശ്യാംധര്‍

ഓണം അവധി ആഘോഷമാക്കാന്‍ താര ചിത്രങ്ങള്‍ എത്തികഴിഞ്ഞു. എന്നാല്‍ ചിത്രങ്ങള്‍ മികച്ചതല്ലെന്ന അഭിപ്രായമാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന പടത്തിനു മോശം റിവ്യുവാണ് വരുന്നത്. എന്നാല്‍ പരസ്യം കൊടുക്കാത്തതിനു പ്രമുഖ മാധ്യമം മനപൂര്‍വ്വം മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന പടത്തിനു മോശം റിവ്യു എഴുതിയെന്ന ആരോപണം ഉന്നയിച്ച് രംഗതെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ശ്യാംധറും ക്യാമറാമാനും പ്രൊഫസ്സര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ സംവിധായകനുമായ രാമചന്ദ്ര ബാബുവും. ഇരുവരും ഫെസ്ബുക്കിലൂടെയാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ഹരീഷ്, ആശ ശരത്, ദീപ്തി സതി എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button