ലാഗോസ് : നൈജീരിയയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
വെള്ളപ്പൊക്കത്തില്‍ മുപ്പതോളം ആളുകള്‍ മരിച്ചു. ആയിരക്കണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായത്. ദുരിതബാധിത മേഖലകളില്‍ ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും പ്രസിഡന്റ് ബുഹാരി പറഞ്ഞു.
ഇതിന് മുമ്പ് 2012ലാണ് നൈജീരിയയില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. അന്ന് നൂറ് കണക്കിന് ആളുകളാണ് മരിച്ചത്. വീടുകളും മറ്റും തകര്‍ന്നതിനെ തുടര്‍ന്ന് നിരവധിയാളുകളെ മാറ്റിപാര്‍പ്പിക്കേണ്ടിയും വന്നിരുന്നു.
Post Your Comments