KeralaLatest NewsNews

അമ്മയും നവജാതശിശുവും മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ അമ്മയും നവജാതശിശുവും മരിച്ചു.
പ്രസവത്തെ തുടര്‍ന്നായിരുന്നു മരണം. ഷോളയൂര്‍ ചാവടിയൂര്‍ സ്വദേശിനി ശെല്‍വിയും കുഞ്ഞുമാണ് മരിച്ചത്.ആരോഗ്യവകുപ്പ് രക്തസമ്മര്‍ദ്ദം ആണ് മരണകാരണമായതെന്ന് അറിയിച്ചു.

ശെല്‍വി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ശെല്‍വി ബുധനാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ തേടിയത്. പിന്നീട് അമിത രക്തമ്മര്‍ദ്ദം കാരണം ശെല്‍വിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെയാണ് ശെല്‍വി പ്രസവിച്ചത്. പക്ഷേ കുഞ്ഞ് മരിച്ചിരുന്നു. രണ്ട് കിലോ തൂക്കം ഉണ്ടായിരുന്നു കുഞ്ഞിന്. വൈകാതെ ശെല്‍വിയും മരിച്ചു. രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന എക്ലൈസിയ ആണ് അമ്മയുടെയും കുഞ്ഞിന്റെയും മരണകാരണമെന്ന് ആരോഗ്യവകുപ്പ് വിശദീരിക്കുന്നു.

ഷോളയൂര്‍ ചാവടിയൂരിലെ വെള്ളിങ്കിരിയുടെ ഭാര്യയാണ് മുപ്പതുകാരിയായ ശെല്‍വി. അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതേവരെ പത്ത് കുഞ്ഞുങ്ങളാണ് മരിച്ചത്

shortlink

Post Your Comments


Back to top button