Latest NewsNewsDevotional

ഇസ്ലാമും മലക്കുകളും

ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണ് മലക്കുകളിലുള്ള വിശ്വാസം . ‘മലക്‘ എന്ന അറബി പദത്തിന് ‘മാലാഖമാർ’ എന്ന്‌ സാമാന്യാർത്ഥം നൽകാമെങ്കിലും ‘ദൂതൻ’ എന്ന അർത്ഥവും കൽപ്പിക്കപ്പെട്ടിട്ടുണ്ട്‌.

വിശ്വാസ പ്രകാരം മലക്കുകൾക്ക് സ്വന്തമായി ചിന്തിക്കാന്‍ കഴിയില്ല. അവ സമ്പൂർണ്ണമായും ദൈവത്തിന്റെ ആജ്ഞാനുവർത്തികളാണ്. ദൈവത്തിന്റെ ആജ്ഞയനുസരിച്ച് പ്രവാചകന്മാർക്കും മറ്റും സന്ദേശമെത്തിക്കുക, ദൈവത്തെ സ്തുതിക്കുക, ഓരോ മനുഷ്യരുടെയും കർമ്മങ്ങൾ രേഖപ്പെടുത്തുക, മനുഷ്യന്റെ കാലാവധിയെത്തുമ്പോൾ ജീവനെടുക്കുക എന്നിവയാണ് മലക്കുകളുടെ ജോലി.

ഇപ്രകാരം പ്രവാചകന്മാർക്കും ദൈവദൂതന്മാർക്കും ദൈവിക സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്ന മലക്കാണ് ‘ജിബ്‌രീൽ’ (ഗബ്രിയേൽ മാലാഖ).ഹിറാ ഗുഹയിൽ മുഹമ്മദ് നബിക്കു വഹ്‌യ് നൽകുവാനായി എത്തിയതും ജിബ്രീൽ മാലാഖയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button