KeralaLatest NewsNews

തിരുവോണത്തിന് ദളിത് സംഘടനകളുടെ ഉപവാസം

തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തിരുവോണ നാളില്‍ ദളിത് സംഘടനകളുടെ ഉപവാസം. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

വിനായകന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. ഒന്നര മാസം മുമ്പാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. നിലവില്‍ പാവറട്ടി പൊലീസ് സ്‌റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയല്ലാതെ കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവിധ ദളിത് സംഘടനകള്‍ തിരുവോണ നാളില്‍ ഉപവസിക്കുന്നത്. വിനായകന്റെ കുടുംബവും ഉപവാസ സമരത്തില്‍ പങ്കെടുക്കും.

shortlink

Post Your Comments


Back to top button