ന്യൂഡൽഹി: ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിമിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുതലാണ് ഇന്ത്യയിൽ അക്കൗണ്ട് കാണാതായത്. മാത്രമല്ല ഗുർമീതിന്റെ ’വളർത്തുമകൾ’ ഹണിപ്രീതിന്റെ ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.
ഇതോടെ ഇന്ത്യയിൽ ആർക്കും ഗുർമീതിന്റെ അക്കൗണ്ട് കാണാനോ ട്വീറ്റുകൾ വായിക്കാനോ കഴിയില്ല. പക്ഷെ വിദേശത്ത് ഗുർമീതിന്റെ അനുയായികൾക്ക് ഗുർമീതിന്റെ അക്കൗണ്ടിലേക്കു പ്രവേശനം സാധ്യമാണ്. ഗുർമീതിനു 36 ലക്ഷം ഫോളോവേഴ്സാണു ട്വിറ്ററിലുള്ളത്. അതേസമയം, ഇപ്പോഴും ഗുർമീതിന്റെ ഫേസ്ബുക്ക് പേജ് പ്രവർത്തനക്ഷമമാണ്. ഗുർമീതിന്റെ പേജ് 7.5 ലക്ഷം ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
ട്വിറ്റർ ഗുർമീതിന്റെ അക്കൗണ്ട് തങ്ങളുടെ അഭ്യർഥന പ്രകാരമാണ് മരവിപ്പിച്ചതെന്നു ഹരിയാന പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ദേരയുമായി ബന്ധമുള്ള മറ്റ് അക്കൗണ്ടുകൾ തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments