Latest NewsNewsIndia

തെറ്റുകൾക്കുള്ള പിതാവിന്റെ ശിക്ഷ ലൈംഗിക പീഢനം; ഏഴുവർഷമായി തുടരുന്ന പീഡനം പെൺകുട്ടി തിരിച്ചറിഞ്ഞത് സ്കൂൾ കൗണ്‍സിലിംഗിനിടെ

ഹരിയാന: തെറ്റുകള്‍ക്കുള്ള പിതാവിന്റെ ശിക്ഷ ലൈംഗിക പീഢനം. സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് അഞ്ച് വയസ്സുമുതല്‍ തന്നെയും ചേച്ചിയേയും പിതാവ് പീഢിപ്പിക്കുകയായിരുന്നു എന്ന് പന്ത്രണ്ടുകാരി തിരിച്ചറിഞ്ഞത്. ഏഴ് വര്‍ഷമായി ചെറിയ തെറ്റുകള്‍ക്ക് വരെ വളരെ ക്രൂരമായി പീഢിപ്പിക്കാറുള്ള പിതാവിന്റെ പീഢനരീതികളില്‍ പലതും തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയാണെന്ന് പന്ത്രണ്ടുകാരി തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. സംഭവം നടന്നത് ഹരിയാനയിലാണ്.

വിദ്യാര്‍ഥിനി തന്റെ അനുഭവം തുറന്ന് പറഞ്ഞത് നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങളെക്കുറിച്ചുള്ള കൗണ്‍സിലിംഗിനിടെയാണ്. ഇത്രയും കാലം താനത് സഹിച്ചത് തെറ്റുകള്‍ക്കുള്ള പിതാവിന്റെ ശിക്ഷ എന്ന നിലയിലാണെന്ന് അവള്‍ പറഞ്ഞു. അമ്മയ്ക്കും ഇക്കാര്യമറിയാമെന്നും ചേച്ചിയെയും അച്ഛന്‍ ഇങ്ങനെ ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞു.

എന്നാല്‍, ഇക്കാര്യം സ്കൂള്‍ പ്രിന്‍സിപ്പാള്‍ പുറത്തുവിടാന്‍ തയ്യാറായില്ല. അധ്യാപകരിലാരോ പറഞ്ഞ് വിവരമറിഞ്ഞ് സാമൂഹ്യപ്രവര്‍ത്തക പ്രതിഭാ ദീപക് മഹേശ്വരി പെണ്‍കുട്ടിയെ സ്കൂളിലെത്തി കാണുകയും പിതാവിനെതിരെ പോലീസില്‍ പരാതി നല്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
അഞ്ചാം വയസ്സ് മുതല്‍ പെണ്‍കുട്ടി പീഡത്തിന് ഇരയാവുകയായിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാവുമ്പോഴൊക്കെ അച്ഛന്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞതായും പ്രതിഭ മാധ്യമങ്ങളെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button