ആൻഡ്രോയ്ഡ് നിർമാതാക്കൾ തന്നെ പുറത്തിറങ്ങുന്ന ഫോൺ വാങ്ങിയാൽ ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പുകൾ അപ്പപ്പോൾ ഫോണിൽ ലഭിക്കും. ഇതിനോടകം തന്നെ ഗൂഗിൾ പിക്സൽ ഫോണുകൾക്കും പഴയ നെക്സസ് ഫോണുകൾക്കും ഓറിയോ അപ്ഡേറ്റ് ലഭിച്ചു കഴിഞ്ഞു. ഈ വർഷം തന്നെ എച്ച്ടിസിക്കും ഷവോമിക്കും ഓറിയോ അപ്ഡേറ്റ് ലഭ്യമാക്കുമെന്നാണ് സൂചന.
ലഭ്യമായ വിവരമനുസരിച്ച് 62 ഫോണുകൾക്കാണ് ഈ വർഷം തന്നെ ആൻഡ്രോയ്ഡ് ഓറിയോ അപ്ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ളത്. ഗൂഗിൾ പിക്സൽ, നെക്സസ് 5എക്സ്, 6പി എന്നീ ഫോണുകൾ കഴിഞ്ഞാൽ സാംസങ്ങിന്റെ 16 ഫോണുകൾക്കാണ് ഓറിയോ അപ്ഡേറ്റ് ലഭിക്കുക.
ഗ്യാലക്സി നോട്ട്, ഗ്യാലക്സി എസ് സീരിസുകൾക്കു പുറമേ എ സീരീസിലെ എ3, എ5, എ7, എ8, എ9, ജെ സീരീസിലെ ജെ7വി, ജെ7 മാക്സ് , ജെ7 പ്രോ, ജെ7 പ്രൈം, ഗ്യാലക്സി സി9 പ്രോ എന്നീ ഫോണുകൾക്കും ഓറിയോ അപ്ഡേറ്റ് ലഭിക്കും.
Post Your Comments