ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന സവാള വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. 2,400 ടണ്‍ സവാള ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്തു. സ്വകാര്യ വ്യാപാരികള്‍ വഴിയാണ് കേന്ദ്രം സവാള ഇറക്കുമതി ചെയ്തത്. വില ഇനിയും ഉയരുകയാണെങ്കില്‍ കൂടുതല്‍ സവാള ഇറക്കുമതി ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഉപഭോക്തൃ മന്ത്രാലയം വിലവര്‍ധനവ് നിരീക്ഷിക്കുന്നുണ്ട്. ഗുണനിലവാരം അനുസരിച്ചു ചില്ലറ വിപണിയില്‍ 40-50 രൂപ വരെയാണ് ഒരു കിലോ സവാളയുടെ വില. നിലവില്‍ 2,400 ടണ്‍ സവാള മുംബൈ തുറമുഖത്തെത്തി. അധികമായി 9,000 ടണ്‍ കൂടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അവ വൈകാതെ എത്തിച്ചേരും. ഇതോടെ വില കുറയുമെന്നാണ് പ്രതീക്ഷ.
Post Your Comments