
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ പന്ത്രണ്ടോളം പുതിയതായി ഇടംപിടിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി ചെെനയിലേക്ക് പോകുന്നതിനു മുമ്പ് ചടങ്ങ് നടത്താനാണ് തീരുമാനം. നാളെ രാവിലെ പത്ത് മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടക്കും. അതിനുശേഷം ഉച്ചയോടെ മോദി ചെെനയിലേക്ക് യാത്ര തിരിക്കും. ഇതിനകം പുനസംഘടനയക്ക് മുന്നോടിയായി ഏഴ് മന്ത്രിമാരാണ് സ്ഥാനമൊഴിഞ്ഞത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നാല് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടാണ് മന്ത്രിസഭ പുനസംഘടന. 81 അംഗങ്ങളെയാണ് ഭരണഘടനാപരമായി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കുക. നിലവില്‍ മന്ത്രിസഭയില്‍ 73 അംഗങ്ങളുണ്ട്. ഇതോടൊപ്പം രാജിവച്ചവര്‍ക്കും പകരം ആളുകളെ കണ്ടെത്തണം. എന്‍ഡിഎയിലെത്തിയ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ നൽകാനും ഇതിനകം തീരുമാനമായിട്ടുണ്ട്. ബിജെപിയുടെ മഹാരാഷ്ട്രയില്‍ നിന്നുള്ള വിനയ് സഹസ്രബുദ്ധ, മുന്‍മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹരീഷ് ദ്വിവേദി, പ്രഹ്ളാദ് ജോഷി, സുരേഷ് അഗടി. കര്‍ണാടകയില്‍ നിന്നുള്ള ശോഭ കരന്തലാജെ, മധ്യപ്രദേശില്‍ നിന്നുള്ള പ്രഹ്ളാദ് ജാ, രാകേഷ്സിംഗ്, പ്രഹ്ളാദ് പട്ടേല്‍ ബീഹാറില്‍ നിന്നുള്ള അശ്വിനി ചൗബരി, ഡല്‍ഹിയില്‍ നിന്നുള്ള മഹേഷ് ഗിരി എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന.
Post Your Comments