KeralaLatest NewsNews

കൈക്കൂലി വാങ്ങിയ എ.എസ്.ഐ.ക്ക് കഠിനതടവ്

കോട്ടയം: 400 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐ.ക്ക് മൂന്നു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. സൈക്കിള്‍ യാത്രക്കിടെ അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതുന്നതിനാണ് എ.എസ്.ഐയ്ക്ക് ശിക്ഷ വിധിച്ചത്.

ചേര്‍ത്തല കഞ്ഞിക്കുഴി കൂട്ടുങ്കല്‍ കോളനിയിലെ ഗീതയുടെ പരാതിയിലാണ് നടപടി. ഇവരുടെ ഭര്‍ത്താവ് സലിംകുട്ടന് സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച്‌ പരിക്കേറ്റു. സൈക്കിള്‍ വിട്ടുകൊടുക്കുന്നതിനും അനുകൂലമായി റിപ്പോര്‍ട്ട് എഴുതുന്നതിനുമാണ് കൈക്കൂലി വാങ്ങിയത്.

മാരാരികുളം പോലീസ് സ്റ്റേഷനില്‍ എ.എസ്.ഐ.യായിരുന്ന ചേര്‍ത്തല കളവംകോടം ആഞ്ഞിലിക്കാട് നികര്‍ത്തില്‍ പീതാംബരനെയാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം തടവ് കൂടുതല്‍ അനുഭവിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button