ഡെറാഡൂണ്‍: ഇന്ത്യയുടെ വിവിധ മേഖലകളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരൾച്ചയും തടഞ്ഞു നിര്‍ത്തുന്നതിനായി നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. 5.5 ലക്ഷം കോടി രൂപപദ്ധതിക്കായി മാറ്റിയിട്ടുണ്ട്. 60 നദികളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
പദ്ധതി നടപ്പിലാവുന്നതോടെ മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കി കഴിഞ്ഞു. പദ്ധതിയുടെ പ്രാരംഭത്തില്‍ കര്‍ണാവതി നദിയില്‍ ഒരു അണക്കെട്ട് നിര്‍മിച്ച് 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍ നിര്‍മിച്ച് ബേട്ട്‌വാ നദിയെയും കര്‍ണാവതി നദിയെയും തമ്മില്‍ ബന്ധിപ്പിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും ആദ്യം ഒന്നാം ഘട്ടം നടപ്പാക്കുന്നത്. നര്‍മദ, ഗംഗ, പിന്‍ജാല്‍ തുടങ്ങിയ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ഗുജറാത്തിലും മഹാരാഷ്ട്രയിലുമായിരിക്കും ആദ്യം നടപ്പാക്കുന്നത്.
Post Your Comments