Latest NewsIndiaNews

ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

പാറ്റ്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. കഴിഞ്ഞ ദിവസം പാറ്റ്നയിൽ നടത്തിയ റാലിക്ക് ചെലവഴിച്ച പണത്തെക്കുറിച്ച് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.

ബിജെപിക്കെതിരെ പാറ്റ്നയിലാണ് ലാലു പ്രസാദ് യാദവ് പടുകൂറ്റൻ റാലി സംഘടിപ്പിച്ചത്. ജെഡിയു നേതാവ് ശരത് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങി പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുത്തു.

അതേസമയം, ബിനാമി സ്വത്ത് കേസിൽ ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button