Latest NewsNewsIndia

ജയിലില്‍ ഒരു ഭ്രാന്തനെപ്പോലെ ഗുര്‍മീത് സിംഗ്

ന്യൂഡല്‍ഹിബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിംഗ് ജയിലില്‍ ഒരു ഭ്രാന്തനെപ്പോലെയാണ് പെരുമാറുന്നതെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സഹതടവുകാരന്റെ വെളിപ്പെടുത്തല്‍. ജയിലില്‍ പഞ്ചാബിയില്‍ സദാസമയം പിറുപിറുത്തുകൊണ്ടിരിക്കുന ഗുര്‍മീത് അസാധാരണമായാണ് പെരുമാറുന്നതെന്നും സഹതടവുകാരനായ സ്വദേശ് കിരാത് വെളിപ്പെടുത്തി. റബ്ബ മേര ക്യാ ഹോഗ’ (ദൈവമെ എനിക്കെന്താണ് സംഭവിക്കുന്നത്) എന്നും ദൈവമെ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുന്നതായും ഇയാള്‍ പറഞ്ഞു.

അതേസമയം, ജയിലില്‍ ഗുര്‍മീതിന് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നും സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന പരിഗണന മാത്രമാണ് ഗുര്‍മീതിന് ലഭിക്കുന്നതെന്നും കിരാത് പറഞ്ഞു. ഗുര്‍മീത് രാത്രിയില്‍ വെള്ളം മാത്രമാണ് കുടിക്കുന്നത്. രാവിലെ പാല് കുടിക്കും. സഹതടവുകാരുമായി സംസാരിക്കാന്‍ തയ്യാറാവില്ല. ഏകാന്തനായി പിറുപിറുത്തുകൊണ്ടിരിക്കുകയാണ് പതിവെന്നും ഇയാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button