ന്യൂഡൽഹി: മാലിന്യ കൂമ്പാരം ഇടിഞ്ഞുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം,ന്യൂഡൽഹിയിലെ ഗാസിപുർ മാലിന്യകേന്ദ്രത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. 50 അടിയിലേറെ ഉയരമുള്ള മാലിന്യ കൂമ്പാരമാണ് ഇടിഞ്ഞു വീണതെന്നാണ് റിപ്പോർട്ട്. നിരവധി ആളുകൾ മാലിന്യ കൂമ്പാരത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. അഞ്ചു വാഹനങ്ങൾ സമീപത്തെ കൊണ്ട്ലി കനാലിലേക്ക് ഒലിച്ചുപോയി. രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തതായും അപകടകാരണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും മുനിസിപ്പൽ കമ്മിഷണർ രണ്‍ബിർ സിംഗ് അറിയിച്ചു.
ഗാസിപുർ, ഓഖ്ല, ഫാൽസ്വ എന്നിങ്ങനെ മൂന്നിടങ്ങളിലാണ് ഡൽഹി നഗരത്തിലെ മാലിന്യങ്ങൾ പ്രധാനമായും ക്ഷേപിക്കുന്നത്. ഏക്കറുകളിലായി പരന്നുകിടക്കുന്ന ഈ മാലിന്യക്കൂന്പാരങ്ങളുടെ സംഭരണശേഷി വർഷങ്ങൾക്കു മുൻപ് തന്നെ അവസാനിച്ചവയാണ്.
Post Your Comments