തൃശൂര്‍: അതിരപ്പിള്ളി വൈദ്യുതി പദ്ധതിയ്ക്ക് വനാവകാശ നിയമം തടസമാകുമെന്ന് റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആദിവാസികളുടെ സാമൂഹിക വനാവകാശം നിലവിലുണ്ടന്ന് വാഴച്ചാല്‍ ഡിഎഫ്‌ഒ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഴച്ചാലിലുള്ള ഒന്‍പത് ആദിവാസി ഊരുകള്‍ ഉള്‍പ്പെടുന്ന ഗ്രാമസഭയ്ക്കായി 400 ഹെക്ടര്‍ വനഭൂമിയാണ് ഇവിടെ അനുവദിച്ചു നല്‍കിയിട്ടുള്ളത് . അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം ഈ 400 ഹെക്ടറിലാണ് ഉള്‍പ്പെടുന്നത്. അതുകൊണ്ടു തന്നെ നിയമപരമായ കുടിയൊഴിപ്പിക്കലിന് പ്രസ്തുത ഗ്രാമസഭയുടെ അനുമതി കൂടി ലഭിക്കണം. വനാവകാശ നിയമം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇത് കടുത്ത വെല്ലുവിളിയാകും.
2006ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ വനാവകാശ നിയമം കൊണ്ടുവരുന്നത്. അതിരപ്പള്ളി വൈദ്യുത പദ്ധതി തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദിവാസി ഊരുകളും കക്ഷി ചേര്‍ന്നിട്ടുണ്ട്.
Post Your Comments