Latest NewsLife StyleFood & CookeryHealth & Fitness

ആരോഗ്യം ഇനി നിങ്ങളുടെ കയ്യിൽ

ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാൻ ശ്രദ്ധിക്കേണ്ട നിസ്സാരമെന്ന് കരുതിവരുന്ന എന്നാൽ വളരെ ഗൗരവമുള്ള ചില നിർദ്ദേശങ്ങൾ:

1 നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും വലിച്ചെറിയുക.

2 എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതും ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.

3 വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.

4 നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.

5 ചിക്കൻ ഒഴിവാക്കുക.പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക . പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷം ഒരു പരിധി വരെ ഇതു തടയുന്നതാണ് .ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കുക.

6 രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത്. കഴിക്കാതിരുന്നാൽ കുടൽപ്പുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്. എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക.

7 മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത സമയത്തു കർശനമായി നിയന്ത്രിക്കുക. ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഉപയോഗിക്കുമ്പോൾ ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ്സ് കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്‌പ്ലേകളിൽ കറുത്ത സ്റ്റിക്കർ ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.രാത്രി കോളുകൾ ചെയ്യുമ്പോൾ ഹെഡ് ഫോൺ ഉപയോഗിക്കുക.ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്.ഹെഡ് ഫോണിൽ ശബ്ദം കൂട്ടി പാട്ട് കേൾക്കരുത്.അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.

8 കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ് ജ്യൂസുകളും, ടാങ്കും ഒഴിവാക്കുക ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ദാഹം ശമിപ്പിക്കുക. ഭക്ഷണത്തിന്റെ 60 മിനിറ്റ് മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.

9 . പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ്.അടിമപ്പെടുന്ന തരത്തിലുള്ള ദുശീലങ്ങൾ മാറ്റിനിർത്തുക.ചെറിയ അസുഖങ്ങൾക്ക് പോലും ഗുളികകൾ കഴിക്കുന്ന ശീലം ഒഴിവാക്കുക.

10 മുറികളിലും കാറിലും എപ്പോഴും എയർ ഫ്രഷ്‌ണർ ഉപയോഗിക്കരുത്.

11.എസിയുടെ ഉപയോഗം കുറയ്ക്കുക. എസിയിലും നല്ലത് ഫാൻ ആണ്. എസിയുടെയുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. എസിയുള്ള മുറിയിൽ പുതപ്പ് ഇല്ലാതെ കിടക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button