പന്ത്രണ്ട് വയസുള്ള മക്കളുടെ തോളില്‍ ടാറ്റു കണ്ടെത്തിയതിനു അമ്മയെ അറസ്റ്റ് ചെയ്തു. ജീസ്സസ് ലവ്സ് എന്നാണ് പച്ച കുത്തിയിരുന്നത്. ന്യൂമാനിലെ സര്‍ജന്റ് എലിമെനന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയായ മകളുടെ തോളിലെ ടാറ്റു കണ്ടെത്തിയത് അധ്യാപികയാണ്. സ്ട്രാഫ്ലസ് വസ്ത്രം ധരിച്ച് സ്കൂളിലെത്തിയ അവസരത്തിലാണ് ടാറ്റൂ അധ്യാപകയുടെ ശ്രദ്ധയില്‍പ്പെട്ടത്.
അമ്മ എമ്മ നോളനെ സംഭവത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. എമ്മ നോളനു പുറമെ ടാറ്റു ആര്‍ട്ടിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൗട്ടോ കൗണ്ടി ജയിലിലടച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ടാറ്റു അനുവദനീയമല്ല എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments