Latest NewsKeralaNews

മു​തി​ർ​ന്ന ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സിലെ മൂ​ന്നു പ്ര​തി​ക​ൾ​ക്കു ജാ​മ്യം

കൊ​ച്ചി:  മു​തി​ർ​ന്ന ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ല പ്ര​തി​ക​ൾ​ക്കു ജാ​മ്യം. ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നു പ്ര​തി​ക​ൾ​ക്കാണ് ജാമ്യം നൽകിയത്. മൂ​ന്നാം പ്ര​തി ഇ.​കെ. സു​നീ​ഷ്, നാ​ലാം പ്ര​തി എ​ബി​ൻ കു​ര്യാ​ക്കോ​സ് (27), അ​ഞ്ചാം പ്ര​തി ബി​ബി​ൻ വി. ​പോ​ൾ (27) എ​ന്നി​വ​ർ​ക്കാ​ണു ജാ​മ്യം. ര​ണ്ട് ആ​ൾ​ജാ​മ്യ​വും ബോ​ണ്ടു​മാ​ണ് പ്ര​ധാ​ന വ്യ​വ​സ്ഥ. സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ​ൾ​സ​ർ സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ശ്രമിച്ചു എന്നാണ് കേസ്. 2011 ജ​നു​വ​രി അ​ഞ്ചി​നാ​ണ് സംഭവം നടന്നത്. ഓ​ർ​ക്കു​ട്ട് ഒ​രു ഓ​ർ​മ​ക്കൂ​ട്ട് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ളത്ത് വന്നതായിരുന്നു നടി. ടെമ്പോ ട്രാ​വ​ല​റി​ൽ ക​യ​റ്റി പ്ര​തി​ക​ൾ ന​ടി​യെ കൊ​ണ്ടു​പോ​യി. പക്ഷേ സംശയം തോന്നിയ സി​നി​മാ​നി​ർ​മാ​താ​വ് കൂ​ടി​യാ​യ ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു വി​വ​രം അറിയിച്ചു. ഇതേതുടർന്ന് പ്ര​തി​ക​ൾ ന​ടി​യെ ഒ​രു റി​സോ​ർ​ട്ടി​നു മു​ന്നി​ൽ ഇ​റ​ക്കി​വി​ട്ട​ശേ​ഷം ര​ക്ഷ​പ്പെ​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button