മുംബൈ : നാല് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തിനടിയിലാണ്. കനത്ത പേമാരിയെത്തുടര്‍ന്ന് മിക്കയിടത്തും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങള്‍ വീടുകളിലേക്ക് ഒഴുകിയെത്തി തുടങ്ങി. വിഷാംശമുള്ള ഈ മാലിന്യ വെള്ളം വീടുകളില്‍ കയറിയപ്പോള്‍ ശിവാജി നഗറിലെ നൂറുകണക്കിന് ആളുകള്‍ വീട് ഉപേക്ഷിച്ച് പോയിരിക്കുകയാണ്.
മാലിന്യങ്ങള്‍ നിറഞ്ഞ ശിവാജി നഗറിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് സച്ചിന്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള സഹായമാണ് സച്ചിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്‌ളാസ്റ്റിക് ഷീറ്റുകള്‍ പാല്‍പൊടി, ഭക്ഷണ സാധനങ്ങള്‍, കുട, വസ്ത്രങ്ങള്‍ തുടങ്ങിയ സാധനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് നല്‍കാനായി വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.
Post Your Comments